മുഹമ്മദ് ഷർഷാദ് എന്നയാൾ കഴിഞ്ഞ ദിവസങ്ങളിൽ മലയാള അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നടത്തിയ അസംബന്ധവും . അവാസ്തവവുമായ ആരോപണങ്ങളിൽ സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ ഇയാൾക്ക് വക്കീൽ നോട്ടീസ് അയച്ചു. വ്യാജ ആരോപണങ്ങളും,വ്യക്തി അധിക്ഷേപങ്ങളും നടത്തുന്ന ഇയാൾ
നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം മറ്റ് നിയമനടപടികളിലേക്ക് പോകും.
തീർത്തും അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണങ്ങളാണ് ഷർഷാദ് ഉന്നയിച്ചത്. പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിൽ. ആരോപണങ്ങൾ പിൻവലിച്ച് ഷർഷാദ് പ്രസ്താവന ഇറക്കണം. അപകീർത്തികരമായ ആക്ഷേപങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിൽ എം. വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍