അടാട്ട് ഗ്രാമ പഞ്ചായത്തിലെ 51 തറയിലെ പഴയ പാലം നവീകരിച്ച് ഡബിൾ സ്പാനോടുകൂടി നിർമ്മിച്ച ബോക്സ് കൽവെർട്ട് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.

 



നിലവിൽ രണ്ട് മീറ്റർ വീതിയുള്ള പാലം 1.21 കോടി രൂപ ചെലവഴിച്ച് 4.25 മീറ്റർ വീതിയിൽ കൈവരികൾ ഉൾപ്പെടെ നിർമ്മിച്ചാണ് നവീകരിച്ചത്. കടവിൽക്കോൾ,പായിക്കോൾ, തിരുത്തിൻ താഴം, കുരുടൻ-ആക്കറ്റാൻ, പുത്തൻകോൾ എന്നീ കോൾപടവുകളുടെ വികസനത്തിനും, അടാട്ട് മേഖലയിൽ നിന്നും മുല്ലശ്ശേരി, മണലൂർ, കാഞ്ഞാണി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ട് റോഡ് പരിസരവാസികളുടെ ഗതാഗതത്തിനും, കോൾ ടൂറിസത്തിനും, കോൾപ്പാടങ്ങളിൽ കാർഷിക യന്ത്രങ്ങൾ ഇറക്കുന്നതിനും അനുബന്ധ ഗതാഗത സൗകര്യങ്ങൾക്കും 51 തറയിലെ ബോക്സ് കൾവെർട്ട് ഗുണകരമാകും.അടാട്ട് പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിലെയും, സമീപപ്രദേശത്തെയും വെള്ളക്കെട്ട് ഒഴിവാക്കാനാകും, പ്രദേശത്തെ കാർഷിക പ്രശ്നങ്ങളും ജനങ്ങൾ നേരിടുന്ന വെള്ളക്കെട്ടും, ഗതാഗത പ്രശ്നങ്ങൾക്കും ശ്വാശത പരിഹാരമാകുകയാണ് ഇതോടെ.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍