തൃശ്ശൂരിൽ ട്രെയിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ -എറണാകുളം എക്സ്പ്രസ്സിൽ ആണ് സംഭവം. കോഴിക്കോട് ഫാറൂഖ് കരുവന്തുരുത്തി സ്വദേശി അനീഷ് (42) ആണ് മരിച്ചത്. പൂനയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു യുവാവ്
യാത്രയ്ക്കിടെ അബോധാവസ്ഥയിലായി വീഴുകയായിരുന്നു. ഏറെനേരം അനക്കമില്ലാതെ ട്രെയിനിൽ കിടന്നതോടെ സഹയാത്രികർ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ട്രെയിൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ റെയിൽവേ പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
0 അഭിപ്രായങ്ങള്‍