പത്മിനി ടീച്ചറെ ആദരിച്ചു.




മൂന്നു പതിറ്റാണ്ടിലധികം നീണ്ട തൻ്റെ അധ്യയന ജീവിതത്തിൽ തലമുറകളോളം നിലനിൽക്കുന്ന അക്ഷരപ്രകാശം നൽകി അറിവും സ്നേഹവും നിസ്വാർത്ഥമായി പകർന്നു തന്ന അതുല്യയും അഭിവന്ദ്യയുമായ മണലിത്ര ജനകീയവിദ്യാലയത്തിലെ മുൻ അദ്ധ്യാപിക എം. പി. പത്മിനി ടീച്ചർക്ക് പൂർവ്വ വിദ്യാർത്ഥികൾ ആദരവ് നൽകി. മണലിത്ര സ്കൂൾ അങ്കണത്തിൽ ചേർന്ന 'ഹരിശ്രീ ' എന്ന പരിപാടി വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചെയർമാൻ പി. ടി. മണികണ്ഠൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചലച്ചിത്ര നടിയും നർത്തകിയുമായ സി. രമാദേവി ആദര സമർപ്പണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ റോയ് ടി. ജി., പ്രോഗ്രാം കൺവീനർ ജയപ്രസാദ് കളത്തിൽ,

പഞ്ചായത്ത് മെമ്പർമാരായ എ. ആർ. കൃഷ്ണൻകുട്ടി, വി. സി. സജീന്ദ്രൻ, ബിന ജോസ്, രാജശ്രീ നായർ, സദൻ മച്ചാട്, അബ്ദുൾ ലത്തീഫ് പി.എ, ഷാജി എ. എം തുടങ്ങിയവർ പ്രസംഗിച്ചു.



 എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍