കുചേല വിഗ്രഹത്തിനെ അവഹേളിച്ചതായി കുറിപ്പ്.




പരമഭക്തനായ ഒരു വ്യക്തി ഗുരുവായൂരപ്പന് സമർപ്പിച്ചതാണ് കുചേലന്റെ വിഗ്രഹം. ക്ഷേത്രത്തിനകത്ത് വെക്കാൻ പറ്റാത്തതുകൊണ്ട് അന്ന് അത് മഞ്ജുളാൽ തറയിലാണ് സ്ഥാപിച്ചത്. ഗുരുവായൂരപ്പനും, ഭക്തനായ കുചേലനും മുഖാമുഖം നോക്കുന്ന രീതിയിലായിരുന്നു അത് സ്ഥാനം പിടിച്ചിരുന്നത്. എന്നാൽ മഞ്ജുളാൽ തറ നവീകരിച്ച് സ്വർണനിറമുള്ള ഗരുഡ പ്രതിമ വന്നതോടെ ക്ഷേത്ര ഭരണസമിതിക്ക് ഈ വിഗ്രഹം കണ്ണിൽ പിടിക്കാതെയായി. ശ്രീവൽസം ഗസ്റ്റ് ഹൗസിൽ വേസ്റ്റ് ഇടുന്നതിന്റെ ഒപ്പമാണ് ഇപ്പോൾ ഭക്തകുചേലന്റെ സ്ഥാനം. നിലവിലെ ഭരണസമിതിക്ക് പാവപ്പെട്ട കുചേല ബ്രാഹ്മണനെപോലുള്ള ഭക്തൻമാരെ വേണ്ടെന്നാണ് ഭക്തരുടെ അഭിപ്രായം. 

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ ;

മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ ;


അധികാരികൾ ഈ വരികൾ ഓർക്കുന്നത് നല്ലതെന്നാണ് ഭക്തർ രോഷത്തോടെ പറയുന്നത്. 


എത്രയും പെട്ടെന്ന് തന്നെ അർഹമായ സ്ഥാനത്ത് പുന: സ്ഥാപിക്കുന്നതിന് ഉചിതമായ നടപടി അധികൃതർ കൈകൊള്ളണമെന്നാണ് ഭക്തരുടെ അവശ്യം.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍