പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ഓഗസ്റ്റ് 17 നു വിതരണം ചെയ്തു. 10 ദിവസമായിരുന്നു പരിശീലന കാലാവധി രാവിലെ 6 മുതൽ 8 വരെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പോളക്കുളത്തിലാണ് പരിശീലനം നടത്തിയത്. കുട്ടികൾക്ക് വെള്ളത്തിനോടുള്ള ഭയം ഇല്ലാതാക്കാനും വെള്ളത്തിൽ വീണുള്ള അപകടങ്ങൾ കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദഗ്ധ പരിശീലകനായ ശ്രീഹരിലാൽ മുത്തേടത്തിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ് നീന്തൽ പരിശീലിപ്പിച്ചത്. പരിശീലനം പൂർത്തിയാക്കിയ നൂറോളം കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൈപ്പമംഗലം എം എൽ എ ഇ. ടി. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു, തുടർ വർഷങ്ങളിലും കൂടുതൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ കഴിയുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. നീന്തൽ പരിശീലനം പ്രോത്സാഹിപ്പിക്കാനും മുങ്ങി മരണങ്ങൾ ഒഴുവാക്കാനുള്ള അവബോധം സൃഷ്ടിക്കാനുമായി ജില്ലാ ഭരണകൂടം ഈ വർഷം ആരംഭിച്ച ’swim for life’ പദ്ധതിയിലെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മറ്റു സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും കൂടുതലായി നീന്തൽ പരിശീലനങ്ങൾ നൽകി വരുന്നു, കൂടാതെ, എല്ലാ സ്കൂളുകളിലും തിരഞ്ഞെടുത്ത അധ്യാപകരിലൂടെ ഫയർ ഫോഴ്‌സ് അക്കാദമിയുടെ സഹായത്തോടുകൂടി വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങളെകുറിച്ചും അവബോധം സൃഷിക്കാനുള്ള പദ്ധതിയും നടന്നു വരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍