മികച്ച ജില്ലയ്ക്കുള്ള അവാർഡ് തൃശ്ശൂർ ജില്ല കരസ്ഥമാക്കി. മികച്ച ദേശീയ റാങ്കിംഗ് മുന്നേറ്റം നേടിയ തൃശ്ശൂർ കോർപ്പറേഷൻ, ഗുരുവായൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, കുന്നംകുളം കൊടുങ്ങല്ലൂർ എന്നീ നഗരസഭകൾ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി.
കേരളത്തിൽ ആകെ 17 നഗരസഭകളെയാണ് ആദരിച്ചത് അതിൽ അഞ്ച് നഗരസഭകളും തൃശ്ശൂർ ജില്ലയിൽ നിന്നും ആയിരുന്നു. കൂടാതെ സ്വച്ഛ് സർവെക്ഷന്റെ ജില്ലാതല പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജന് സ്വച്ഛ് സർവ്വേക്ഷൻ ലീഡർഷിപ് പുരസ്കാരം നൽകി ആദരിച്ചു. തിരുവനന്തപുരത്തെ ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍