അകമലയിൽ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
അകമലയിൽ തീവണ്ടി തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. കോളങ്ങാട്ടുകര
വെളുത്തേടത്ത് വീട്ടിൽ ദേവദാസന്റെ ഭാര്യ, വിജയലക്ഷ്മി (60) ആണ് മരിച്ചതെന്ന് ബന്ധുകൾ സ്ഥിരീകരിച്ചുഇന്ന് ഉച്ചയോടെ അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള തീവണ്ടിപ്പാളത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ മുതൽ ഇവർ ക്ഷേത്രപരിസരത്ത് ചുറ്റിത്തിരിഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു
വടക്കാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
0 അഭിപ്രായങ്ങള്‍