പേരാമംഗലം മനപ്പടിയിൽ വീട്ടുജോലിക്ക് സഹായിക്കാനെന്ന വ്യാജേനയെത്തി വൃദ്ധയുടെ മാല കവർന്ന സംഭവത്തിൽ സ്ത്രീക്കായി തിരച്ചിൽ ഊർജിതമാക്കി പേരാമംഗലം പോലീസ്.











സംഭവവുമായി ബന്ധപ്പെട്ട സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ 12നാണ് കവർച്ച നടന്നത്. തമിഴ്നാട് സ്വദേശി കാമാക്ഷിയാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പേരാമംഗലം മനപ്പടി സ്വദേശിയുടെ വീട്ടിൽ 11 ന് വീട്ടുജോലിക്കായാണ് ഇവർ എത്തിയത്. അടുത്തദിവസം സ്ത്രീയെ കാണാതായതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. ഉടനെ വീട്ടുകാർ പോലീസിൽ പരാതി നൽകി. അരണാട്ടുകരയിലും, വടൂക്കരയിലും വീട്ടുജോലിക്ക് സഹായിക്കാനെന്ന വ്യാജേന എത്തി കവർച്ച നടത്തിയത് ഇവർ തന്നെയാണെന്നാണ് പോലീസ് കണ്ടെത്തൽ.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍