മണ്ണറിഞ്ഞ് മാതൃക നേന്ത്രവാഴ തോട്ട പരീക്ഷണ കൃഷിയുമായി സോയിൽ സർവ്വേ.

മണ്ണറിഞ്ഞ് മാതൃക നേന്ത്ര വാഴതോട്ട പരീക്ഷണ കൃഷിയുമായി സോയിൽ സർവ്വേ".     


സംസ്ഥാന മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള, തൃശ്ശൂർ ജില്ല സോയിൽ സർവ്വേ വിഭാഗത്തിന്റെ നേതൃത്വത്തിൽ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ വാഴകൃഷി സെമിനാറും, മാതൃക നേന്ത്രവാഴ കൃഷിത്തോട്ടത്തിന്റെ വിളവെടുപ്പ് ഉത്സവവും, കർഷക ആദരണീയവും നടത്തി. നേന്ത്രവാഴ കൃഷി വിളവെടുപ്പ് ഉത്സവം എരുമപ്പെട്ടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വച്ച് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത്ലാൽ ഉത്ഘാടനം നടത്തി. എരുമപ്പെട്ടി മങ്ങാട് കൊരവൻകുഴി ബാബു എന്ന കർഷകന്റെ കൃഷിയിടത്തിലാണ് 40 സെന്റ് സ്ഥലത്ത് സോയിൽ സർവ്വേ ഉദ്യോഗസ്ഥരുടെ വിദഗ്ധ മേൽനോട്ടത്തിൽ മണ്ണ് സാമ്പിൾ പരിശോധിച്ചു ലഭിച്ച റിസൾട്ട് അടിസ്ഥാനമാക്കിയുള്ള, രാസവളവും, ജൈവവള പ്രയോഗ വുമാണ് തോട്ടത്തിൽ അവലംബിച്ചത്. മറ്റൊരു 40 സെന്റിൽ കർഷകൻ സ്ഥിരമായി ചെയ്യുന്ന തനതായ വളപ്രയോഗ രീതിയും തമ്മിലാണ് താരതമ്യ പഠനം നടത്തിയത്." 

നമ്മുടെ മണ്ണിന്റെ ശരിയായ രാസനില തിരിച്ചറിഞ്ഞുള്ള കൃത്യമായ വളപ്രയോഗത്തിലൂടെയുള്ള മണ്ണ് ആരോഗ്യ പരിപാലനത്തിലൂടെ മാത്രമേ നേന്ത്രവാഴ അടക്കമുള്ള എല്ലാ വിളകൾക്കും നല്ല ഉൽപാദനവും, ഗുണമേന്മയും ഉറപ്പാക്കാനാകൂ എന്നും അതിനുള്ള പ്രവർത്തനങ്ങൾ ആണ് സോയിൽ സർവേയുടെ നേതൃത്വത്തിൽ നടത്തിവരുന്നത് എന്നും പ്രസിഡണ്ട് എസ്. ബസന്ത് ലാൽ, വ്യക്തമാക്കി. തൃശ്ശൂരിലെ സോയിൽ സർവ്വേ ഓഫീസർ എം. എ. സുധീർ ബാബു സ്വാഗതം പറഞ്ഞു. തൃശ്ശൂർ സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ധന്യ എൻ. എം പദ്ധതി വിശദീകരണം നടത്തി. കാർഷിക സെമിനാർ സോയിൽ സർവ്വേ ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ ദീപ സി. ബി. ഉദ്ഘാടനം ചെയ്തു. " വാഴകൃഷിയുടെ ശാസ്ത്രീയ സമീപനം" എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഗവാസ് രാജേഷ്, സെമിനാർ നയിച്ചു. മാതൃകാ നേന്ത്രവാഴ കർഷകൻ ബാബു മങ്ങാടും, ഹൈടെക് വാഴ കർഷകൻ രാജനാരായണനും, മുൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സി. വി. രമേഷ് കുമാറും കർഷകരുമായി കൃഷി അനുഭവം പങ്കിട്ടു. എരുമപ്പെട്ടി പഞ്ചായത്ത് അംഗങ്ങളായ എം. കെ. ജോസ്, സ്വപ്ന പ്രദീപ്, മാഗി അലോഷ്യസ്, ഐജു എം. സി എന്നിവർ പരിപാടിക്ക് ആശംസ കൾ നേർന്നു. തൃശ്ശൂരിലെ സോയിൽ സർവേ ഓഫീസർ ഹൃദ്യ കെ. എസ്. ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ നൂറോളം കർഷകർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍