' കൂടെ 4.0' ഭിന്നശേഷി കുട്ടികളുടെ പ്രദർശന-വിപണന മേള ശ്രദ്ധ നേടി.




അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടന്ന 'കൂടെ 4.0' പ്രദർശന-വിപണന മേളയിൽ ഭിന്നശേഷി കുട്ടികൾ നിർമ്മിച്ച ഉൽപന്നങ്ങൾ ശ്രദ്ധേയമായി. ജില്ലയിലെ ബഡ്സ് സ്കൂളുകളിലും മറ്റ് സ്പെഷ്യൽ സ്കൂളുകളിലുമായി പഠിക്കുന്ന കുട്ടികളാണ് ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, സോപ്പ്, ഫിനോയിൽ, ബാഗുകൾ, അച്ചാർ, വിവിധതരം ഭക്ഷണവസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾ തയ്യാറാക്കിയത്.


ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം മേള സംഘടിപ്പിച്ചത്.


കളക്ടർ മേള സന്ദർശിച്ച് കുട്ടികളുടെ നിർമാണങ്ങൾ കാണുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. പെരിങ്ങണ്ടൂർ പോം പോൾ മേഴ്സി ഹോമിലെ വിദ്യാർത്ഥികൾ ചെണ്ടമേളത്തോടെയാണ് കളക്ടറെ സ്വീകരിച്ചത്. സബ് കളക്ടർ അഖിൽ വി. മേനോനും ജില്ലാ കളക്ടറുടെ ഇന്റേൺസും ഒപ്പം ഉണ്ടായിരുന്നു.


ഒരു വിപണന വേദിയെന്നതിലുപരി, ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി ഈ മേള മാറിയതായി കളക്ടർ പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍