ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും വലിയ മുന്നേറ്റമാണ് ഉപഭോക്തൃകാര്യ വകുപ്പ് കാഴ്ചവെച്ചിരിക്കുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.ഡിജിറ്റൽ വത്കരണത്തിലൂടെ വേഗത്തിലുള്ള തർക്കപരിഹാരവുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ (CDRC) സജീവമാണ്. ഓൺലൈൻ കേസ് ഫയലിംഗ് സംവിധാനമായ 'ഇ-ജാഗ്രിതി' നടപ്പാക്കി, പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാൻ അവസരമൊരുക്കി. എല്ലാ കമ്മീഷനുകളിലും മീഡിയേഷൻ സെല്ലുകൾ ആരംഭിച്ചതിലൂടെ കേസുകൾ വേഗത്തിൽ ഒത്തുതീർപ്പാക്കാൻ സാധിച്ചു. 5905 കേസുകൾ പരിഗണിച്ചതിൽ 1165 കേസുകൾ തീർപ്പാക്കി. കേസുകൾ വേഗത്തിൽ തീർപ്പാക്കാനായി തുടർച്ചയായി അദാലത്തുകൾ നടത്തിവരുന്നു.
കോട്ടയം ജില്ലാ കമ്മീഷനിലും സംസ്ഥാന കമ്മീഷനിലും ഹൈബ്രിഡ് ഹിയറിംഗ് (നേരിട്ടും ഓൺലൈനായും ഹിയറിംഗിന് പങ്കെടുക്കാം) നടപ്പാക്കി. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ പരാതി ഫയൽ ചെയ്യുന്നത് മുതൽ ഹിയറിംഗും ഉത്തരവും വരെ ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സംസ്ഥാന, ജില്ലാ കമ്മീഷനുകളിൽ നിയമസഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
ഡയറക്ട് സെല്ലിംഗ് വിൽപന രീതികൾ വിപുലമാകുന്ന സാഹചര്യത്തിൽ ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കാൻ www.directselling.kerala.gov.in എന്ന വെബ്‌സൈറ്റ് നവീകരിച്ച് പ്രവർത്തന സജ്ജമാക്കി. ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ മോണിറ്ററിംഗ് സംവിധാനവും പ്രവർത്തന മാർഗരേഖയും രൂപീകരിച്ചു.
ഉപഭോക്തൃ മേഖലയിൽ മികച്ച പ്രവർത്തനത്തിന് പ്രോത്സാഹനം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട കൺസ്യൂമർ ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കും ഉപഭോക്തൃ അവാർഡ് ഏർപ്പെടുത്തി. ദേശീയ, അന്തർദേശീയ ഉപഭോക്തൃ ദിനങ്ങളായ ഡിസംബർ 24നും മാർച്ച് 15നും, ഹരിത ഉപഭോക്തൃ ദിനമായ സെപ്റ്റംബർ 28നും വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
ഉപഭോക്തൃ ബോധവത്കരണത്തിനായി മൊബൈൽ പ്രദർശന സംവിധാനമായ 'ദർപ്പണം' സജ്ജീകരിച്ചു. ഈ വാഹനം സംസ്ഥാനത്തെ ജില്ലകൾതോറും പര്യടനം നടത്തി ബോധവത്കരണ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുകയും നോട്ടീസുകൾ, ബുക്ക്‌ലെറ്റുകൾ, 'ഉപഭോക്തൃ കേരളം' മാസിക എന്നിവ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങളിലൂടെ ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നീതിയും ഉറപ്പാക്കുകയാണ്.
👁️🗨️ എൻ മീഡിയ ഇപ്പോൾ
ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്.
🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക്
https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക്
https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക്
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക്
https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍