സ്കൗട്സ് & ഗൈഡ്സ് ഉപജില്ലാ കൗൺസിൽ യോഗവും ലഹരിക്കെതിരെ ബോധവൽക്കരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു.

വടക്കാഞ്ചേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വടക്കാഞ്ചേരി ലോക്കൽ അസോസിയേഷന്റെ ഉപജില്ല കൗൺസിൽ യോഗവും,ലഹരിക്കെതിരെ  ബോധവൽക്കരണവും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുട്ടികൾക്കുള്ള അനുമോദനവും വടക്കാഞ്ചേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്നു.  വടക്കാഞ്ചേരി മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു.  വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മെമൻ്റോകളും  അനൂപ് കിഷോർ  വിതരണം ചെയ്തു.  വടക്കാഞ്ചേരി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 250 ഓളം സ്കൗട്ട് ഗൈഡ് കുട്ടികളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു. വടക്കാഞ്ചേരി എക്സൈസ് ഓഫീസിലെ പ്രിവന്റിവ് ഓഫീസർ രാജേഷ് ഇ. ടി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസിനു ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. റേഞ്ചർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയുണ്ടായി.യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. സി. ശാന്ത അധ്യക്ഷയായി. ലോക്കൽ അസോസിയേഷൻ സെക്രട്ടറി പോളി എം. പി. സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി  ഷാബിത വി. എം. നന്ദിയും രേഖപ്പെടുത്തി. പരിപാടികൾക്ക് അധ്യാപകരായ ഭാസ്കരൻ പി.കെ., റീജ പി. എഫ്.,  പ്രീതി കെ. ആർ, സുരേഷ് കുമാർ പി. കെ,  അജ്മൽ പി. സി.,  രോഹിണി, സൗമ്യ എന്നിവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍