ഇന്നലെ വിതുരയിൽ യൂത്ത് കോൺഗ്രസ് ആംബുലൻസ് തടഞ്ഞെന്നും, അതുമൂലം ഒരു യുവാവിന്റെ മരണം സംഭവിച്ചു എന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നത്. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസിനെതിരെ പരാതി നൽകാൻ ഇടതുപക്ഷ നേതാക്കൾ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തെ സമീപിക്കുകയും എന്നാൽ പരാതി നൽകാൻ കഴിയില്ലെന്ന് ബിനുവിന്റെ കുടുംബം അറിയിക്കുകയും ചെയ്തുവെന്നാണ് പുതിയ വാർത്ത.
യൂത്ത് കോൺഗ്രസ് ആശുപത്രിയിലെ അനാസ്ഥക്കെതിരെയും, ശോചനീയാവസ്ഥ ക്കെതിരെയും, ആംബുലൻസിന്റെ കേടുപാടുകൾക്കെതിരെയും സമരം ചെയ്തു എന്നുള്ളത് വാസ്തവം തന്നെയാണ് . ആ സമരം നടക്കുന്ന സമയത്താണ് ബിനുവിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അവിടെ സമരംഗത്ത് ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആംബുലൻസിലേക്ക് ബിനുവിനെ കയറ്റാൻ സഹായിച്ചതും വേണ്ട സഹായങ്ങൾ നൽകിയതും എന്ന് ബിനുവിന്റെ സഹോദരിയും ഭാര്യയും അറിയിച്ചിരിക്കുന്നു.. മാത്രമല്ല മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കാലതാമസം ഉണ്ടായി എന്നും കുടുംബം ആരോപിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍