വേലൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തളിർ ബഡ്സ് റിഹാബിലിറ്റേഷൻ സെൻററിൽ ഭിന്നശേഷി കുട്ടികളുടെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു കുട്ടികളുമായി സൗഹൃദം പങ്കുവെച്ചു.
മീറ്റ് ദ കളക്ടർ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഒന്നായിരുന്നു ഭിന്നശേഷി സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുന്നതി്ന് നേരിടുന്ന കാലതാമസം പരിഹരിക്കണം എന്നുള്ളത്. ഇതിന്റെ തുടർച്ചയായി 12ഓളം കുട്ടികൾക്ക് ചടങ്ങിൽ വെച്ചു മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഈ വർഷത്തെ പൂരം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കാണാൻ സാധിച്ചതിന്റെ സന്തോഷവും എല്ലാവരും പങ്കുവെച്ചു.
ജില്ലയിൽ തന്നെ മികച്ച രീതിയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂൾ ആണ് വേലൂർ തളിർ ബഡ്‌സ് സ്കൂൾ.
വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ഷോബി അധ്യക്ഷനായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കർമല ജോൺസൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷേർലി ദിലീപ് കുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയ് സി. എഫ്, സി ഡി എസ് ചെയർപേഴ്സൺ വിദ്യ ഉണ്ണികൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ വിമല നാരായണൻ, ബിന്ദു ശർമ, ശുഭ അനിൽകുമാർ, ആരിഫാ സാബിർ, വേലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു.ടി.പി, ഐ.സി 'ഡി'എസ് സൂപ്പർവൈസർ സഹീറ, പി.ടി.എ. പ്രസിഡൻറ് ജോസ്. എ. ജെ , എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അധ്യാപിക അഞ്ജു കെ. ജയൻ നന്ദി പറഞ്ഞു.
0 അഭിപ്രായങ്ങള്‍