അത്താണി : ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ വിദഗ്ധ സമിതിയായി. കാർഡിയോളജി, സർജറി, അനസ്തേഷ്യ വകുപ്പ് മേധാവികളാണ് സമിതിയിലെ അംഗങ്ങൾ. ടെക്നീഷ്യന്മാരുടെ കാര്യക്ഷമത കുറവുമൂലം ഹൃദയ ശസ്ത്രക്രിയയിൽ സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നു എന്നാണ് പരാതി. അതേ തുടർന്നാണ് ഹൃദയശസ്ത്രക്രിയ വിഭാഗം ശസ്ത്രക്രിയകൾ നിർത്തിവെച്ചത്. ഇക്കാര്യങ്ങൾ പരിശോധിക്കനാണ് മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചത്. കമ്മറ്റി അന്വേഷണം തുടങ്ങി. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍