ഭിന്നശേഷി വധൂവരന്മാരെ കണ്ടെത്താനുള്ള സംഗമം 24ന് തൃശൂരിൽ നടക്കും.

തൃശ്ശൂർ : തണൽമരം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി വധൂ വരന്മാരെ കണ്ടെത്താനുള്ള സംഗമം 24ന് തൃശൂർ ടൗൺ ഹാളിൽ നടക്കും. രാവിലെ 9ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃശൂർ മേയർ എം.കെ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. പങ്കെടുക്കാൻ താല്പര്യമുള്ളവർ അന്നേദിവസം നേരിട്ടോ 9961324058 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യാം. തണൽമരം ഫൗണ്ടേഷൻ ചെയർമാൻ മുസ്തഫ താനൂർ, സാബിറ തൃശ്ശൂർ, സുമതി ബാബുക്കുട്ടൻ മൂന്ന് പീടിക, ഷമീർ മേത്തർ, കെ.ബി രതീഷ് കുമാർ എന്നിവർ മാധ്യമങ്ങളെ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍