വടക്കാഞ്ചേരി: ഇത്തവണ വടക്കാഞ്ചേരി നഗരസഭാ ഡിവിഷനുകളിൽ കടുത്ത ജലക്ഷാമം ഇല്ലെന്ന് നാട്ടുകാർ. വാഴാനി അണക്കെട്ടിൽ നിന്ന് കനാലിലേക്ക് വെള്ളം തുറന്ന് വിട്ടതോടെ നഗരസഭയിലെ പലയിടങ്ങളിലും ജലസമൃദ്ധിയെന്ന് നാട്ടുകാർ. മുമ്പത്തെ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജലക്ഷാമം ഇല്ല. പച്ചക്കറി കൃഷികൾക്കോ കന്നുകാലി വളർത്തലിനോ ജലക്ഷാമം അനുഭവപ്പെട്ടിട്ടില്ല. ഇത്തവണ മൂന്ന് തവണയാണ് വാഴാനി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നു വിട്ടത്. കൂടാതെ 3 തവണയായി ലഭിച്ച വേനൽ മഴയും ജലക്ഷാമം ഇല്ലാതാക്കാൻ കാരണമായിട്ടുണ്ട്. അണക്കെട്ടിൽ നിലവിൽ 3.43 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇപ്പോൾ ശേഷിക്കുന്നത്. അധികം വൈകാതെ കാലവർഷം എത്തുമെന്നാണ് പല മേഖലയിലും ഉള്ള കർഷകരുടെ പ്രതീക്ഷ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍