വടക്കാഞ്ചേരി: കേന്ദ്രസർക്കാരിൻറെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി തലപ്പിള്ളി താലൂക്ക് തഹസിൽദാർക്ക് അധ്യാപകരും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നൽകി. പ്രകടനവും പൊതുയോഗവും നടത്തിയായിരുന്നു നോട്ടീസ് നൽകിയത്. പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ഏരിയാസെക്രട്ടറി എം.പി.സജീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് കെ.സി സജൻ, കെ.ജി.ഒ ഏരിയ സെക്രട്ടറി സാന്റോ സെബാസ്റ്റ്യൻ, കെ.ജി.ഒ യൂണിയൻ ജില്ലാ ഖജാൻജി പി.രാജേഷ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍