കോഴിക്കോട്: മൂന്നുദിവസം മുമ്പ് പുക ഉയർന്ന മെഡിക്കൽ കോളേജിലെ അതേ കെട്ടിടത്തിൽ പുക ഉയരുകയും സൈറൺ മുഴങ്ങുകയും ചെയ്തതോടെ രോഗികളും കൂട്ടിരിപ്പുകാരും കൈയിൽ കിട്ടിയത് എടുത്ത് ജീവനും കൊണ്ട് പുറത്തേക്ക് ഓടി. ആറാം നിലയിലാണ് പുക ഉയർന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് പുക ഉയരാൻ കാരണം എന്ന് പറയപ്പെടുന്നു. നാലാം നിലയിൽ ന്യൂറോ വിഭാഗത്തിൽ മാത്രമാണ് രോഗികൾ ഉള്ളത്, അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
\പുതിയതായി പണിത കെട്ടിടത്തിലാണ് തുടർച്ചയായി ഇങ്ങനെ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നതെന്നും ഇതേപ്പറ്റി വ്യക്തമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കയ്യിൽ കിട്ടിയ സാധനങ്ങളും കൊണ്ട് പുറത്തേക്ക് ഓടിയ രോഗികൾ ചോദിക്കുന്നത് ഞങ്ങളെ പുകച്ചു കൊല്ലാൻ ആണോ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് എന്നാണ്. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു എന്നും ഇത്രയും മോശപ്പെട്ട ഒരു കാലം ഇതിന് മുൻപ് ഒരിക്കലും ആരോഗ്യ വകുപ്പിൽ ഉണ്ടായിട്ടില്ലെന്നും പൗരാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍