വഖഫ് നിയമം ന്യൂനപക്ഷ മതവിഭാഗത്തിന് എതിരാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നു. കോൺഗ്രസ്സും സി.പി.എം വഖഫ് നിയമത്തിന്റെ മറവിൽ വിദ്വേഷം പരത്തുന്നു എന്ന് ബി.ജെ.പി സംസ്ഥാന ജന സെക്രട്ടറി സി. കൃഷ്ണകുമാർ അഭിപ്രായപെട്ടു.
വഖഫ് നിയമവുമായി ബന്ധപെട്ട് ബി.ജെ.പി നോർത്ത് ജില്ല സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. കൃഷ്ണദാസ് വിഷയം അവതരിപ്പിച്ചു. നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത, ജില്ലാ ജന സെക്രട്ടറിമാരായ വിപിൻ കൂടിയേടത്ത്, കെ.ആർ അനീഷ്, കെ.എസ് രാജേഷ്, ജില്ലാ സെക്രട്ടറി കെ.ആർ ബൈജു, ദയാന്ദൻ മാമ്പുള്ളി, ഇ.ചദ്രൻ, കെ.രഞ്ചിത്ത് എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
.png)



0 അഭിപ്രായങ്ങള്‍