പൈനാപ്പിളിന് വില ഇടിഞ്ഞു; കർഷകർ ദുരിതത്തിൽ.

കൊരട്ടി: സമ്മർ സീസണിലെ വിപണന സാധ്യത മുന്നിൽക്കണ്ട് കൊരട്ടി മേഖലയിൽ കൃഷി ഇറക്കിയ പൈനാപ്പിൾ കർഷകർ കൊടും ദുരിതത്തിലായി. രണ്ടാഴ്ചമുമ്പ് പൈനാപ്പിളിന്റെ ഹോൾസെയിൽ വില കിലോഗ്രാമിന് 55 രൂപയും റീട്ടെയിൽ വില 80 രൂപയുമായിരുന്നു. പെട്ടെന്നാണ് വില ഇടിവുണ്ടായത്, ഇപ്പോൾ പൈനാപ്പിളിന് കിലോഗ്രാമിന് 20 രൂപയാണ് വില. ഈ വിലയ്ക്ക് വിറ്റാൽ കൂലി ചെലവ് പോലും ലഭിക്കില്ല. മൂത്ത് പഴുത്ത പൈനാപ്പിൾ അധികദിവസം കാത്തുവെക്കാനും പറ്റില്ല.  കിട്ടിയ വിലയ്ക്ക് വിൽക്കാമെന്ന്  വെച്ചാൽ  പോലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴത്തേത്. ബാങ്കിൽ നിന്ന് ലോണെടുത്താണ് പലരും പൈനാപ്പിൾ കൃഷി ഇറക്കിയത്. ആ ലോണുകൾ  തിരിച്ചടയ്ക്കാൻ ഇനി എന്ത് ചെയ്യും എന്ന വേവലാതിയിലാണ് കൊരട്ടിയിലെ പൈനാപ്പിൾ കർഷകർ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍