പാഞ്ഞാൾ: പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ കളംപാട്ട് ശില്പശാല നടന്നു. കേരള ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവും കളംപാട്ട് കലാകാരനുമായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്. അനുഷ്ഠാന കലകളെ പുത്തൻതലമുറയ്ക്ക് പരിചയപ്പെടുത്താൻ വേണ്ടിയാണ് പാഞ്ഞാൾ വായനശാല ശില്പശാല സംഘടിപ്പിച്ചത്. കളം പാട്ടിൻറെ ചടങ്ങുകൾ, ഐതിഹ്യങ്ങൾ, അനുഷ്ഠാനങ്ങൾ, കളം എഴുതുന്ന പൊടിയുടെ നിർമ്മാണ രീതികൾ, അവയുടെ ലോഹസങ്കൽപങ്ങൾ തുടങ്ങി വിശദമായാണ് കളം പാട്ടിൻറെ രീതികൾ പരിചയപ്പെടുത്തിയത്. അഷ്ടബാഹുക്കളോടെയുള്ള ഭദ്രകാളി കളമാണ് വായനശാലയിൽ രൂപപ്പെടുത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


0 അഭിപ്രായങ്ങള്‍