കേരള പ്രവാസി സംഘം കടങ്ങോട് മേഖലാ കൺവെൻഷൻ പ്രവാസി സംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി ഏ.എം മനാഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖലാ പ്രസിഡണ്ട് സി.എച്ച് ലാഷ് അധ്യക്ഷനായി. പ്രവാസി തൃശ്ശൂർ ജില്ലാ ജോയിൻ സെക്രട്ടറി മോഹനൻ പ്രവാസി സംഘം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പ്രദീപ്കുമാർ .കെ, സി.പി.ഐ.(എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം പി എസ് പ്രസാദ്, സി.പി.ഐ.എം കടങ്ങോട് ലോക്കൽ സെക്രട്ടറി യൂ വി ഗിരീഷ്, ഏരിയ ട്രഷറർ എ.എം മുഹമ്മദ് കുട്ടി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കൺവെൻഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മേഖലാ സെക്രട്ടറിയായി വി.ഏ ഷാജുദീനെയും പ്രസിഡന്റ് ആയി ഏ.എം മനാഫിനേയും ട്രഷറർ ആയി സി.എച്ച് ലാഷിനെയും 13 അംഗ എസ്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. കൺവെൻഷന് വി.ഏ ഷാജുദീൻ നന്ദി പറഞ്ഞു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍