തെക്കുംകര: തീവ്ര വാദികൾ ഇന്ത്യയിലേക്ക് കടന്നു വരുന്ന സാഹചര്യത്തിൽ ഇന്ത്യ രാജ്യത്തെ ജനങ്ങൾ സുരക്ഷിതരല്ലെന്ന് സി.പി.ഐ. ജില്ല എക്‌സിക്യൂട്ടീവ് അംഗം ഇ.എം സതീശൻ. തെക്കുംകര ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് പുന്നമ്പറമ്പിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എൻ. ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ എം.ആർ. സോമനാരായണൻ, പി.കെ. പ്രസാദ്, എം.യു കബീർ, പി.എൻ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി നിഷാന്ത് മച്ചാട് സ്വാഗതം പറഞ്ഞു. യോഗത്തിന് മുമ്പ് കല്ലുംകൂട്ടം സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ചന്ദ്രൻ കെ.കെ, വർഗീസ് സി.ഒ ,സക്കീർ ഹുസൈൻ , കെ.എ ചന്ദ്രൻ, ലത എം.യു, സുധ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍