കുമരനെല്ലൂർ ശ്രീ കറുവണ്ണ വിഷ്ണു ശിവക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹത്തിൻ്റെ അഞ്ചാം ദിനം രുഗ്മിണി സ്വയംവരം നടന്നു.



കുമരനെല്ലൂർ ശ്രീ കറുവണ്ണ വിഷ്ണു ശിവക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹത്തിൻ്റെ അഞ്ചാം ദിവസമായ ശനിയാഴ്ച രുഗ്മിണി സ്വയംവരം നടന്നു. നിരവധി പൂത്താലങ്ങളുടെ അകമ്പടിയോടെ രുഗ്മിണിവേഷം അണിഞ്ഞ കന്യകയെ ആനയിച്ച് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് സപ്താഹ വേദിയിലിരുത്തി പൂജാ ചടങ്ങുകൾ ചെയ്തു. ചടങ്ങുകരക്ക് ആചാര്യൻ വാസുദേവൻ വാളേരി നേതൃത്വം നൽകി. 



തുടർന്ന് ദശപുഷ്പം ടീമിൻ്റെ നേതൃത്വ ത്തിൽ കൈക്കൊട്ടിക്കളി അരങ്ങേറി. വെള്ളിയാഴ്ച നടന്ന കൃഷ്ണാവതാര സമയത്ത് ബാലികമാരുടെ നൃത്തോ പാസ നയും അരങ്ങേറി. ആരുഷി അജീഷ്, മഹാലക്ഷ്മി, വേദിക, സാധിക എന്നിവർ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. ഭാഗവത സപ്താഹം തിങ്കളാഴ്ച സമാപിക്കും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍