വടക്കാഞ്ചേരി :രാജ്യത്തെ മികച്ച മാധ്യമപ്രവർത്തകയ്ക്കുള്ള രാംനാഥ് ഗോയങ്കെ ദേശീയ മാദ്ധ്യമ അവാർഡ് ജേതാവ് വടക്കാഞ്ചേരി സ്വദേശിനി ജിഷ എലിസബത്തിന് വടക്കാഞ്ചേരി പൗരാവലിയും,കേരള ജേർണലിസ്റ്റ് യൂണിയൻ വടക്കാഞ്ചേരി മേഖലാ കമ്മിറ്റിയും പൗരസ്വീകരണം നൽകി സ്വീകരണ സമ്മേളനം.സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് അജീഷ് കർക്കിടക്കത്ത് അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ സന്ധ്യകൊടയ്ക്കാടത്ത് ,വി. മുരളി, അജിത്കുമാർ മല്ലയ്യ , ശശികുമാർ കൊടയ്ക്കാടത്ത് , എ.കെ സതീഷ് കുമാർ, വി.വി ഫ്രാൻസിസ്, റഷീദ് പാറക്കൽ, പി.ജി ജയദീപ് , നിത്യാസാഗർ, പി.എൻ രാജൻ, സുഭാഷ്പുഴക്കൽ ,വി. അനിരുദ്ധൻ, പി. എൻ ഗോകുലൻ, ടി. ഡി ഫ്രാൻസിസ് ,സി. കെ വേണുഗോപാൽ, സിറാജ് മാരാത്ത്, കെ. എ മഹേഷ്, ദിലീപ് കളരിക്കൽ , ജിഷ എലിസബത്ത്എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍