കോഴിക്കോട് : ഈ വർഷത്തെ പത്മപ്രഭാ സാഹിത്യ പുരസ്കാരം തിരക്കഥാകൃത്തും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്. 75,000 രൂപയും പ്രശംസാ പത്രവും പത്മരാഗക്കല്ല് പതിച്ച ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. കവി മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി.ഇളയിടം, നോവലിസ്റ്റ് ആർ.രാജ്യശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണയ സമിതിയാണ് ലീലാകൃഷ്ണനെ പുരസ്കാരത്തിന് നാമം നിർദ്ദേശം ചെയ്തതതെന്ന് പത്മപ്രഭ സ്മാരക ട്രസ്റ്റിന്റെ ചെയർമാനും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.വി ശ്രേയസ് കുമാർ അറിയിച്ചു.
ആധുനിക വയനാടിന്റെ ശില്പി എന്നറിയപ്പെടുന്ന പത്മപ്രഭാ ഗൗഡരുടെ സ്മരണക്കായി മകൻ എം.പി വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യ സമ്മാനമാണിത്. 65 കാരനായ ആലങ്ങോട് ലീലാ കൃഷ്ണൻ അറിയപ്പെടുന്ന കവിയും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍