ഡി.വൈ.എഫ്.ഐ പറമ്പായി വെടിപ്പാറ യൂണിറ്റുകളുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. പറമ്പായി ഓർത്തഡോക്സ് പള്ളി ഹാളിൽ വെച്ച് നടന്ന ആദരവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടിവി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ സെക്രട്ടറി കെ.കെ. പ്രമീഷ് അധ്യക്ഷത വഹിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി സുനിൽകുമാർ,
സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ ജി സന്തോഷ് ബാബു ,സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ടി.എൻ കേശവൻ , സിപിഐഎം പറമ്പായ ബ്രാഞ്ച് സെക്രട്ടറി കെ വി ജയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അജീഷ് ഫിലിപ്പ് സ്വാഗതവും ശരണ്യ മനോജ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍