കരുമത്ര : ലോക തൊഴിലാളി ദിനത്തിൽ പ്രദേശത്തെ മുതിർന്ന തെഴിലാളികൾക്ക് കരുമത്ര രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം സംഘടിപ്പിച്ചു. മഹാത്മാ സംഘം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഉപഹാരം നൽകിയാണ് തൊഴിലാളികളെ ആദരിച്ചത്. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് വിനോദ് മാടവന അദ്ധ്യക്ഷനായി. രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളർച്ചക്കും തെഴിലാളികൾ നൽകിയ സംഭാവനകളെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ വില കുറച്ച് കാണുകയാണന്നും തെഴിലാളികളെ അവഗണിച്ച് മുന്നോട്ടു പോകാനാണ് സർക്കാരുകളുടെ തിരുമാനമെങ്കിൽ രാജ്യം വലിയ വില നൽകേണ്ടിവരുമെന്ന്ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത കൊണ്ട് കുട്ടൻ മച്ചാട് പറഞ്ഞു.
ഭാരവാഹികളായ സന്തോഷ് എറക്കാട്ട്,എൻ.എം വിനീഷ്, എ.എ ബഷീർ, സി.പി ഔസേഫ്, പി.ജെ ക്രിസ്റ്റിൻ, ഏ.ബി ആഷിക്ക്, എ.ബി സജ്ഞയ്, കെ.സി സെബാസ്റ്റിൻ, പി.ടി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍