വടക്കാഞ്ചേരി : ബാല്യങ്ങളിലൂടെ സമൂഹത്തിൽ സൗഹൃദം ഉണ്ടാക്കി അവരെ അക്ഷരങ്ങൾക്ക് ലഹരിയാക്കണമെന്നു കവി വി. മധുസൂദനൻ നായർ പറഞ്ഞു.
വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയിൽ വി.കെ. നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയിടങ്ങൾ നഷ്ടപ്പെട്ട അവരിൽ സംസ്കാരത്തിൻ്റെ മഹിമ ബോദ്ധ്യപ്പെടുത്തി ഭാവനയുടെ ചിറക് ഉറപ്പാക്കണം.
11111 രൂപയുടെ പുസ്തകവും പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം വി.കെ. നാരായണ ഭട്ടതിരി സ്മൃതി ഉദ്ഘാടനം ചെയ്ത കെ. രാധാകൃഷ്ണൻ എം.പി. സമ്മാനിച്ചു ലൈബ്രറി പ്രസിഡൻ്റ് വി. മുരളി അധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രനായിരുന്നു മുഖ്യാതിഥി.സാഹിത്യ അക്കാദമി അംഗം ഡോ. ശ്രീലത വർമ്മ, ലൈബ്രറി സെക്രട്ടറി ജി.സത്യൻ, ഫാദർ റോയ് വടക്കൻ, പി ശങ്കരനാരായണൻ, ഡോ ജയശ്രീകൃഷ്ണകുമാർ, പി.കെ. ഗോപാലൻ, പി.കെ. സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍