മുളങ്കുന്നത്തുകാവ്: തൃശ്ശൂർ ജില്ലയിൽ നേഴ്സസ് വാരാചരണത്തിന് തുടക്കമായി. വാരാചരണത്തിന്റെ ഉദ്ഘാടനം തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി ശ്രീദേവി പതാക ഉയർത്തി. വടക്കാഞ്ചേരി മുനിസിപ്പൽ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എൻ.അശോകൻ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം. രാധിക, എം.എസ് ഷീജ, ബി അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍