റാപ്പ് ഗായകൻ വേടനെ അറസ്റ്റ് ചെയ്തതിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണം.

തൃശ്ശൂർ: പുലിപ്പല്ല് കയ്യിൽ വെച്ചെന്ന പേരിൽ റാപ്പ്  ഗായകൻ വേടനെ  അറസ്റ്റ് ചെയ്തത് തികച്ചും അന്യായമാണ്. മതിയായ തെളിവുകൾ ഇല്ലാതെ ദളിത് ഗായകൻ വേടനെ മാനസികമായി  പീഡിപ്പിച്ച് അറസ്റ്റ് ചെയ്തതിൽ വനം വകുപ്പ്  മന്ത്രി എ. കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് പട്ടികജാതി-വർഗ്ഗ ഏകോപനസമിതി സമര പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. സ്വജന സമുദായ മുൻ ജനറൽ സെക്രട്ടറി പി.എൻ സുകുമാരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരള പുലയർ മഹാസഭ സംസ്ഥാന അസി. സെക്രട്ടറി പ്രൊഫസർ എം.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എൻ.ആർ സന്തോഷ്, എൻ.ആർ സതീഷ്, പ്രൊഫ. എൻ. രവീന്ദ്രൻ, എ.എസ് ദിനേശൻ, എൻ.കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍