ഒറ്റപ്പാലം ബസ്റ്റാൻഡിൽ ലഹരി സംഘങ്ങൾ തമ്പടിക്കുന്നു; നിയമപാലകർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.

ഒറ്റപ്പാലം: നഗരസഭ ബസ്റ്റാൻഡിൽ ലഹരി സംഘങ്ങൾ തമ്പടിക്കുന്നതായി യാത്രക്കാരുടെ പരാതി. സ്റ്റാൻഡിനു  സമീപമുള്ള ബിവറേജസിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർ  ബസ്സുകൾ വന്നു നിൽക്കുന്ന ട്രാക്കിൽ ബോധംകെട്ട് കിടന്നുറങ്ങുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ബസ് ഡ്രൈവർമാരുടെ കണ്ണൊന്ന്  പിഴച്ചാൽ അപകടം ഉറപ്പാണ്. ചില ദിവസങ്ങളിൽ മദ്യപന്മാരുടെ പ്രകടനം മൂലം യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ബസ് ജീവനക്കാർ പരാതിപ്പെട്ടു. ബന്ധപ്പെട്ടവർ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍