തൃശ്ശൂർ : ക്രൈസ്തവസഭകൾ ഭിന്നിപ്പുകളിൽനിന്ന് മാറി ഐക്യത്തിന്റെയും സ്നേഹത്തിന്റെയും മാർഗത്തിൽ പോകേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന് ഓർത്തഡോക്‌സ് സഭ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു. പൗരസ്ത‌്യകൽദായ സുറിയാനിസഭയുടെ വിശുദ്ധ മാർ അബിമലേക് തിമൊഥെയൂസ് തിരുമേനിയുടെ ഓർമത്തിരുനാളിൻ്റെയും സഭാപിതാക്കന്മാരുടെ ഓർമദിനാചരണത്തിന്റെയും ഭാഗമായി നടന്ന അനുസ്‌മരണസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, വൈദിക സെക്രട്ടറി ഫാ. കെ.ആർ. ഈനാശു, വികാരി ജനറൽ ഫാ. ജോസ് വേങ്ങശ്ശേരി, മേയർ എം.കെ. വർഗീസ്, ഡപ്യൂട്ടി മേയർ എം.എൽ. റോസി, ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോസഫ് ടാജറ്റ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ്റ് ബാലഗോപാൽ, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, ചെയർമാൻ അബി ജെ. പൊന്മാണിശ്ശേരി, ജനറൽ കൺവീനർ രാജൻ ജോസ് മണ്ണുത്തി എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
%20(1).png)



0 അഭിപ്രായങ്ങള്‍