കുണ്ടന്നൂർ: കഴിഞ്ഞദിവസം രാത്രി കാറിൽ വന്ന സംഘം കാഞ്ഞിരക്കോട് സെൻററിൽ വച്ച് സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ചു. ഡ്രൈവർ കാറിനു സൈഡ് നൽകാത്തതാണ് മർദ്ദന കാരണമായി പറയപ്പെടുന്നത്. മർദ്ദനത്തിനെ തുടർന്ന് ബസ് ഡ്രൈവർ നടുറോഡിൽ ബസ് നിർത്തിയിട്ടു. അതേ തുടർന്ന് കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വരവൂരിൽനിന്ന് യാത്രക്കാരുമായി ഓട്ടുപാറയിലേക്ക് വരികയായിരുന്ന ബസ് ഡ്രൈവറെയാണ് മർദ്ദിച്ചത്. ഡ്രൈവറെ പരിക്കുകളോടെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍