പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഐ.എസ്.ഐ ബന്ധമുണ്ടെന്ന് സൂചന.

ജമ്മു കശ്മീർ : പഹൽഗാം ഭീകര ആക്രമണത്തിന് പിന്നിൽ ഐ.എസ്.ഐ ബന്ധമുള്ളതായി സൂചന ലഭിച്ചെന്ന് എൻ.ഐ.എ. നിരായുധരായ വിനോദസഞ്ചാരികളെ ക്രൂരമായി വെടിവെച്ചുകൊന്ന ഭീകരവാദികളെയും അവർക്ക് സംരക്ഷണം നൽകുന്ന പാക്കിസ്ഥാനെയും വെറുതെ വിടില്ലെന്ന് ഇന്ത്യൻ സേന. നമ്മുടെ രാഷ്ട്രത്തിൻറെ പുരോഗതിയിലും വളർച്ചയിലും അസൂയ മൂത്തവരാണ് ആക്രമണം സംഘടിപ്പിച്ചത്. 


ഒരു രാഷ്ട്രത്തെയും നാം അകാരണമായി ആക്രമിക്കില്ല. എന്നുവച്ച് ഇങ്ങോട്ട് ആക്രമണം നടത്തിയാൽ കയ്യുംകെട്ടി നോക്കി നിൽക്കുകയുമില്ല. പാക്കിസ്ഥാന്റെ പിന്നിൽ ഏതുഗൂഢശക്തികൾ ഉണ്ടെങ്കിലും അതൊന്നും കേട്ട്   ഇന്ത്യൻ സൈന്യം തളരില്ല. ഇനിയൊരിക്കലും പാക്കിസ്ഥാന്റെ ഒത്താശയോടെ ഒരു ഭീകര സംഘടനയും ഇന്ത്യൻ മണ്ണിലേക്ക് കാലുകുത്താൻ വരാത്ത വിധം തിരിച്ചടിക്കുമെന്നും സൈനീക വൃത്തങ്ങൾ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍