തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം:സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ.

ചേലക്കര : സംയുക്ത ട്രേഡ് യൂണിയൻ ചേലക്കര നിയോജകമണ്ഡലം കൺവെൻഷൻ എച്ച്.എം.എസ് ജില്ലാ സെക്രട്ടറി രാഹുൽ വി. നായർ ഉദ്ഘാടനംചെയ്തു. 20-ന് നടത്തുന്ന സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണം. 


തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ചേലക്കര മണ്ഡലം സെക്രട്ടറി കെ.എ. ഔസേപ്പ് അധ്യക്ഷനായി. സി.ഐ.ടി.യു ചേലക്കര ഏരിയാ പ്രസിഡന്റ് ഗോകുലൻ, ഇ.എൻ. വാസുദേവൻ, ടി.എസ്. സുമേഷ്, പി.കെ. ഉണ്ണികൃഷ്‌ണൻ, ടി. ശശിധരൻ, ശ്രീജാ സത്യൻ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍