പാലക്കാട് : കഴിഞ്ഞദിവസം വൈകീട്ട് മലമ്പുഴ ഡാമിൽ സഹോദരങ്ങളായ രണ്ടുപേർ മുങ്ങി മരിച്ചു. 16 ഉം 20 ഉം വയസ്സുള്ള പുതുപ്പള്ളി തെരുവ് സ്വദേശികളായ മുഹമ്മദ് ആഹിലും , മുഹമ്മദ് നിഹാലും ആണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൃതുദേഹങ്ങൾ ഡാമിൽ നിന്നും മുങ്ങിയെടുത്തത്. ഡാമിൽ ഇറങ്ങി കുളിക്കരുതെന്ന് സൂചനാ ബോർഡുകൾ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ഡാമിൽ ഇറങ്ങുന്നവരാണ് ഇത്തരം അപകടങ്ങളിൽ പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍