പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കിയ എസ്.ഐയെ ക്രമസമാധാനചുമതലയിൽ നിന്നും മാറ്റി.

ചാവക്കാട് : പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കിയ സംഭവത്തിലെ എസ്ഐയെ ക്രമസമാധാനചുമതലയിൽ നിന്നും മാറ്റി. പേരാമംഗലം എസ്ഐ വിജിത്തിനെയാണ് സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. നേരത്തെ ചാവക്കാട് എസ്ഐ ആയിരുന്ന വിജിത്ത് ക്രിസ്മസ് രാത്രിയിൽ പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിച്ചത് തടയുകയും ആഘോഷങ്ങൾ വിലക്കിയതും വൻ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. 

എന്നാൽ സംഭവത്തിൽ പോലീസ് ക്ലീൻചിറ്റ് നൽകിയ എസ്ഐയെ പിന്നീട് പേരമംഗലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വീടിനു അടുത്തേയ്ക്ക് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്നാരോപിച്ച് പ്രതിഷേധം കനത്തതോടെ സിപിഎം പാർട്ടിയും രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥനെ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍