തൃശൂർ : കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ചത്ത പോത്തുകളെ അറക്കുന്നത് പിടികൂടി. ഒല്ലൂരിൽ അംഗീകൃത അറവുശാലകളിൽ നിന്ന് അറക്കാത്ത മാംസങ്ങൾ പിടികൂടി. ഇന്ന് 'പുലർച്ചയ്ക്കാണ് സംഭവം. ചത്ത പോത്തുകളെ അറക്കുന്നത് ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടുകയായിരുന്നു. ഇപ്രകാരം ഡോക്ടറുടെ സീലില്ലാത്ത 4120 കിലോ മാംസമാണ് പിടികൂടിയത്. ഒല്ലൂരിന് പുറമെ പടവരാട്, പനമുക്ക്, വടൂക്കര എന്നിവിടങ്ങളിലും റൈഡ് നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍