സിൽവർ ലൈൻ പദ്ധതിയിൽ നിർണായക ചർച്ചക്ക് വിളിച്ച് റെയിൽവേ.

കൊച്ചി  : ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായി വ്യാഴാഴ്ച എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുക. കേരളം പാരിസ്ഥിതകവും സാങ്കേതികവുമായ പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതി സമർപ്പിച്ചാൽ കെ-റെയിലുമായി മുന്നോട്ടു പോകാൻ റെയിൽവേ സന്നദ്ധമാണെന്ന് കഴിഞ്ഞ മാസം കേരളം സന്ദർശിച്ച റെയിൽവേ മന്ത്രി തൃശൂരിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡി.പി.ആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചയും ഉടൻ നടക്കും. സ്റ്റാൻഡേഡ് ഗേജ് മാറ്റി ബ്രോഡ്‌ഗേജ് ആക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ഇന്ത്യൻ റെയിൽവേയുടെ ശൃംഖലയുമായി ചേർന്നു പോകുന്ന ലൈൻ വേണമെന്നും റെയിൽവേ ആവശ്യമുന്നയിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍