കേരള കലാമണ്ഡലത്തിലെ താൽക്കാലികക്കാരെ മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടലിനിടയാക്കിയത് ആസൂത്രിത നീക്കമെന്ന് ആക്ഷേപം.

വള്ളത്തോൾനഗർ : കെ.രാധാകൃഷ്ണൻ എം.പി  ഇടപെട്ടതിനെ തുടർന്ന് സാംസ്കാരികവകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം രജിസ്ട്രാർ കൂട്ടപ്പിരിച്ചുവിടൽ നടപടി റദ്ദാക്കിയെങ്കിലും നീക്കത്തിന് പിന്നിൽ ഉന്നതതല ഇടപെടലും ആസൂത്രിത നീക്കവുമുണ്ടെന്നാണ് ആക്ഷേപം. പിരിച്ചുവിടൽ ഭീഷണി നേരിട്ട താൽക്കാലിക അധ്യാപക - അനധ്യാപക ജീവനക്കാർ ഇന്നലെ കലാമണ്ഡലത്തിന് മുന്നിലെത്തി പ്രതിഷേധിച്ചു.

 കൂട്ടപ്പിരിച്ചുവിടൽ കലാമണ്ഡലത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ആകെ അവതാളത്തിലാക്കുമെന്ന് അറിയാമെന്നിരിക്കെ ആരുമറിയാതെയും മുന്നറിയിപ്പില്ലാതെയുമുള്ള നടപടി ഇഷ്ടക്കാരുടെ നിയമനത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നാണ് ആക്ഷേപം. യു.ജി.സിയുടെ  തസ്തികയിലേക്കുള്ള അപേക്ഷകരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിറ്റേന്നാണ് കൂട്ടപ്പിരിച്ചുവിടൽ ഉത്തരവ് രജിസ്ട്രാർ പുറപ്പെടുവിക്കുന്നത്. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍