കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഡീപ് ഡിപ്രഷൻ ധർമ്മപുരി കടന്ന് സേലം ദിശയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേരളത്തിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. രാത്രിയോടെ ഡിപ്രഷൻ വടക്കൻ കേരളം കടന്നേക്കും. ഈ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 45 - 54 കിലോമീറ്റർ വരെ ഉണ്ടായേക്കും. സിസ്റ്റം അറബിക്കടലിൽ നിന്നും ഈർപ്പം നിറഞ്ഞ കാറ്റിനെ കേരളത്തിൽ കൂടെ വലിച്ചെടുക്കുന്നതിനാൽ ശക്തമായ മേഘരൂപീകരണത്തിനും സാധ്യതയുണ്ട്. പാലക്കാട്, വാളയാർ, പൊള്ളാച്ചി വഴിയാണ് കാറ്റ് നീങ്ങുന്നത്. ജനങ്ങളോട് കാലാവസ്ഥാ നിരീക്ഷണം തുടരാനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശം.

അതീവ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി


സംസ്ഥാനത്ത് പരക്കെ മഴ; 4 ജില്ലകളിൽ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട മലയോര മേഖലയിൽ രാത്രി യാത്രാനിരോധനം. അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. മണ്ണിടിച്ചിൽ, വെള്ളക്കെട്ട് എന്നിവ രൂപപ്പെടുന്ന പ്രദേശങ്ങളിലുള്ളവർ ക്യാമ്പിലേക്ക് മാറണം.

നാലാം തീയതി വരെ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്ക്. എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു.1077,1070 എന്ന ടോൾ ഫ്രീ നമ്പറുകളിൽ വിളിക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍