സിവിൽ കേസുകളും, ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളും അതിവേഗമായി പരിഹരിക്കാനുള്ള ‘സമയം പദ്ധതിയിൽ സിറ്റി പോലീസ് പോലീസുദ്യോഗസ്ഥർക്ക് പരിശീലനം നൽകി.
കോടതികളുടെ തിരക്കും കാലതാമസവും കുറയ്ക്കുക, ജനങ്ങൾക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. നിയമനടപടികളുടെ ജനപ്രാതിനിധ്യവും ജനങ്ങളിൽ വിശ്വാസവും ഉറപ്പാക്കുന്ന സമയം പദ്ധതിയുടെ പരിശീലന പരിപാടി
തൃശൂർ സിറ്റി പോലീസ് ട്രെയിനിങ്ങ് സെൻ്ററിൽ 11.7.2025 തിയ്യതി വെള്ളിയാഴ്ച ഡി സി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ സജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജുമായ സരിത രവീന്ദ്രൻ ക്ളാസ്സെടുത്തു.
തൃശൂർ സിറ്റി പോലീസ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നും സബ് ഡിവിഷൻ ഓഫീസുകളിൽ നിന്നുമായി 50 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഡി സി ആർ ബി വിഭാഗത്തിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഒ എ അജയൻ നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍