പെൻഷൻകാരുടെ ജീവിതം വഴിമുട്ടിയിരിക്കുന്നു - സി.വി.പൗലോസ്.

 

വടക്കാഞ്ചേരി : തുശ്ചമായ പെൻഷൻ വരുമാനവും വെള്ള റേഷൻ കാർഡുമായി സർക്കാർ പെൻഷണർമാരുടെ  ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും , അതിനെതിരെ ശബ്ദമുയർത്തേണ്ടവർ പോലും സർക്കാർവിലാസം സംഘടനകളായി അധഃപതിച്ചിരിക്കുന്നു എന്നും എ.ഐ.റ്റി.യു.സി. സംസ്ഥാന വർക്കിങ് കമ്മറ്റിയംഗം സി.വി.പൗലോസ് കുറ്റപ്പെടുത്തി. പെൻഷൻ കുടിശ്ശിക പ്രാബല്യം നഷ്ടമാകാതെ അനുവദിക്കുക , പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക , മെഡിസെപ്പ് സ്റ്റേറ്റ് ഇൻഷൂറൻസ് വകുപ്പ് മുഖേനെ കാര്യക്ഷമമായി നടപ്പിലാക്കുക , പങ്കാളിത്ത പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗണ്സിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ഒപ്പുശേഖരണ പരിപാടി വടക്കാഞ്ചേരി സബ് ട്രഷറിക്കു മുന്നിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അഞ്ച് കൊല്ലം കൂടുമ്പോഴുള്ള പെൻഷൻ പരിഷ്കരണം , നടപ്പിലാക്കേണ്ട കാലപരിധി കഴിഞ്ഞിട്ടും ശമ്പളകമ്മീഷൻ പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ നാലു കൊല്ലമായിട്ട് ക്ഷാമാശ്വാസം മരവിപ്പിച്ചിരിക്കുകയാണ്. മെഡിസെപ്പ് പദ്ധതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു.  സമസ്ത മേഖലയിലും  വിലക്കയറ്റം ആളിക്കത്തുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പെൻഷനർമാരുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. പരിഹാരം കാണേണ്ടുന്ന സർക്കാരുകളും മിക്ക പെൻഷൻ സംഘടനകളുമാകട്ടെ  മൗനവൃതത്തിലുമാണ്. ഈ അവസ്ഥയിലാണ് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗണ്സിൽ മുഖ്യമന്ത്രിക്ക് നൽകാൻ സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണം നടത്തുന്നത്. സി.വി.പൗലോസ് കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരി സബ് ട്രഷറിക്കു മുന്നിൽ നടന്ന ഒപ്പുശേഖരണ പരിപാടിക്ക് എസ്.എസ്.പി.സി.  മണ്ഡലം പ്രസിഡണ്ട്  കെ.എസ്.ഭരതരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.  എം.എസ്.അബ്ദുൾ റസാഖ് അഭിവാദ്യം ചെയ്തു.  കെ.പി.സജീവൻ,എ.ജി..ചന്ദ്രശേഖരൻ മാസ്റ്റർ, എം.കെ.രാജൻ, പ്രകാശൻ കെ.കെ. എന്നിവർ നേതൃത്വം കൊടുത്ത ഒപ്പുശേഖരണ പരിപാടിക്ക് മണ്ഡലം സെക്രട്ടറി പി.ജി.ഉണ്ണികൃഷ്ണൻ സ്വാഗതവും , എ.വി.മുരളീധരൻ നന്ദിയും പറഞ്ഞു. പി.ജി.ഉണ്ണികൃഷ്ണൻ മണ്ഡലം സെക്രട്ടറി സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് കൗൺസിൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍