വടക്കാഞ്ചേരി : എയ്ഡഡ് സ്കൂൾ പ്രിൻസിപ്പൽ മാരുടെയും, പ്രധാന അധ്യാപകരുടെയും സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ വടക്കാഞ്ചേരി ഉപജില്ല, വടക്കാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുൻവശത്ത് പ്രതിഷേധ ധർണ്ണ നടത്തി. ഉപജില്ല പ്രസിഡന്റ് കെ. പി.സജയൻ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്. ടി എ ഷാഹിദ റഹ്മാൻ ധർണ ഉദ്ഘാടനം നടത്തി. പി കെ ശ്രീറാം , കെ ജെ ജോബി, സെബി ഫ്രാൻസിസ്, ടിജി റോയ്, ജി.ജിതേഷ് ബിനു, കെ ജി സുരേഷ് ബാബു, എസ് അരുൺ എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍