ന്യൂനമർദ്ദം രൂപം കൊള്ളുന്നു; മഴ അതി ശക്തമായേക്കും.

തിരുവനന്തപുരം : ഇത്തവണ തെക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത. ഒരാഴ്ച്ച മഴ നീണ്ടു നിന്നേക്കും. തുലാവർഷം തുടങ്ങിയില്ല. എന്നാലും അതിന്റെ മുന്നോടിയായി മഴ ശക്തമാകുന്നു. അറബിക്കടലിൽ നിലവിലുള്ള ചക്രവാതചുഴി തെക്കൻ കേരള തീരത്ത് രണ്ട് ദിവസം കഴിയുമ്പോൾ ന്യൂനമർദം സൃഷ്ടിച്ചേക്കും. ഇത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റ് ആകാനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ തെക്കൻ തമിഴ്‌നാട് തീരത്ത് ഒരു ചക്രവാതചുഴി രൂപം കൊണ്ടിട്ടുണ്ട്.

 ഇത് കരകടന്ന് തെക്കൻ കേരളം വഴി അറബിക്കടലിൽ എത്താനും സാധ്യതയുണ്ട്. ഈ രണ്ട് സിസ്റ്റങ്ങളും തെക്കൻ കേരളത്തിൽ അതിശക്തമായ മഴക്ക് കാരണമായേക്കും. തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ കേരളത്തിൽ നിലവിൽ ശക്തമായ ഈർപ്പ പ്രവാഹം ഉണ്ട്. ഇനി ഒരാഴ്ച്ച  കനത്ത മഴക്ക് സാധ്യത.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍