48 വർഷത്തിന് ശേഷം ഓഗസ്റ്റ് മാസത്തിൽ അറബിക്കടലിൽ രൂപം കൊണ്ട അപൂർവ ചുഴലികാറ്റ് അസ്ന ഒമാൻ തീരത്തേക്ക് അടുത്തതോടെ ദുർബലമായി.

48 വർഷത്തിന് ശേഷം ഓഗസ്റ്റ് മാസത്തിൽ അറബിക്കടലിൽ രൂപം കൊണ്ട അപൂർവ ചുഴലികാറ്റ് അസ്ന ഒമാൻ തീരത്തേക്ക് അടുത്തതോടെ ദുർബലമായി. കാറ്റിന്റെ ഷിയർ കൂടിയതും ഗൾഫ് തീരത്തെ വരണ്ട കാറ്റും ചുഴലി കാറ്റിനെ ദുർബലമാക്കി. ഡിപ്രഷൻ ആയി മസ്കറ്റ് ദിശയിൽ നീങ്ങും. അസ്ന ഒരു " Land Cyclone " ആയിരുന്നു. സാധാരണ ചുഴലികാറ്റ് കടലിൽ രൂപം കൊണ്ട് കരയിൽ കടക്കും. അസ്ന സൗരാഷ്ട്രയിൽ കരയിൽ രൂപം കൊണ്ട് അറബികടലിൽ പോയി. 

ഇതിന്റെ തുടക്കം ഒഡിഷ തീരത്ത് നിന്നായിരുന്നു. ആ ന്യൂനമർദം കരയിൽ കൂടി നീങ്ങി ഗുജറാത്തിൽ ശക്തിപ്രാപിച്ചു ചുഴലികാറ്റായി. 48 വർഷം മുൻപ് 1976 ൽ ഇതേ രീതിയിൽ ഒഡിഷ തീരത്തുണ്ടായ ന്യൂനമർദം കരയിൽ കൂടി നീങ്ങി ഗുജറാത്തിൽ ചുഴലികാറ്റായി. അന്ന് ചുഴലികാറ്റുകൾക്ക് പേരില്ല. നമ്പർ കൊടുക്കും. 2004 സെപ്റ്റംബറിന്  ശേഷമാണ് ചുഴലികാറ്റുകൾക്ക് പേരിടാൻ തുടങ്ങിയത്.

1891 മുതൽ 2023 വരെ ഓഗസ്റ്റ് മാസത്തിൽ 3 ചുഴലി കാറ്റുകളേ ഉണ്ടായിട്ടുള്ളൂ . മൂന്നും അറബി കടലിൽ.1944 ൽ 1964 ൽ, 1976 ൽ. 2024 ൽ നാലാമത്തെ അപൂർവ ചുഴലികാറ്റ് അസ്‌നയും രൂപം കൊണ്ടു. ഇനി അറബികടലിലോ ബംഗാൾ ഉൾകടലിലോ രൂപം കൊള്ളുന്ന ചുഴലികാറ്റിന്  ഖത്തർ നിർദേശിച്ച " ദന "എന്ന പേരിടും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍