മലപ്പുറം : ബി.ജെ.പിക്ക് വഴിയൊരുക്കാൻ വേണ്ടി എ.ഡി.ജി.പി എം.ആർ അജിത് കുമാർ തൃശൂർ പൂരം കലക്കിയെന്ന പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണത്തോടെ ഇടവേളക്ക് ശേഷം വീണ്ടും തൃശൂർ പൂരത്തിനിടയിലെ അനിഷ്ടസംഭവങ്ങൾ ചർച്ചയിലേക്ക്. അൻവർ വെളിപ്പെടുത്തൽ നടത്തിയ ശനിയാഴ്ച മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം ചർച്ച തുടങ്ങി.
അന്ന് തന്നെ പൂരം പൊളിച്ചത് പൊലീസ് ആണെന്ന ആക്ഷേപം ദേവസ്വങ്ങളും പൂരപ്രേമികളും രാഷ്ട്രീയ നേതൃത്വങ്ങളും ഉയർത്തിയിരുന്നു. ദേവസ്വങ്ങൾ നേരിട്ട് നൽകിയ പരാതിയെ തുടർന്ന് വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ടാണ് ഇത് സംബന്ധിച്ച് അന്വേഷണത്തിന് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ നിയോഗിച്ചത്. എന്നാൽ പൂരം കഴിഞ്ഞ് അഞ്ച് മാസമെത്തുമ്പോഴും അന്വേഷണമെന്തായെന്നോ അതിന്റെ റിപ്പോർട്ട് നൽകിയോയെന്നോ ആർക്കെങ്കിലുമെതിരെ നടപടിയെടുത്തുവോയെന്നും വ്യക്തതയില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍